SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.37 PM IST

ദുൽഖർ സൽമാന്റെ നായികയായി ഐശ്വര്യ ലക്ഷ്‌മി

കിംഗ് ഒഫ് കൊത്ത സെപ്തംബറിൽ ആരംഭിക്കും

aa

ദുൽഖർ സൽമാന്റെ നായികയായി ഐശ്വര്യ ലക്ഷ്മി എത്തുന്നു. ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്ത എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാനും ഐശ്വര്യ ലക്ഷ്‌മിയും ആദ്യമായി ഒരുമിക്കുന്നത്.പാപ്പൻ എന്ന ചിത്രത്തിൽ ക്രിയേറ്റിവ് ഡയറക്ടറായി അഭിലാഷ് ജോഷി പ്രവർത്തിച്ചിട്ടുണ്ട്.

ഗ്യാങ് സ്റ്റർ ചിത്രമായി ഒരുങ്ങുന്ന കിംഗ് ഒഫ് കൊത്തയുടെ ചിത്രീകരണം സെപ്തംബർ അവസാനം ആരംഭിക്കും. മംഗലാപുരം, ഗോവ, കേരളം, ചെന്നൈ ഉൾപ്പെടെ എട്ടു ലൊക്കേഷനുകളിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് അഭിലാഷ് എൻ. ചന്ദ്രൻ രചന നിർവഹിക്കുന്നു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിനു ശേഷം അഭിലാഷ് എൻ. ചന്ദ്രൻ രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കിംഗ് ഓഫ് കൊത്ത നിർമ്മിക്കുന്നത്. താരനിർണയം പൂർത്തിയായി വരുന്നു.നിമിഷ് രവി ആണ് ഛായാഗ്രഹണം. അതേസമയം മമ്മൂട്ടിയുടെ ബി. ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. മമ്മൂട്ടി ചിത്രത്തിനു പിന്നാലെ ദുൽഖർ സിനിമയിലും ഐശ്വര്യ എത്തുന്നു എന്ന പ്രത്യേകതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AISWARYA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.