ബോളിവുഡ് അഭിനേത്രിയും മുൻ ലോക സുന്ദരിയുമായ ഐശ്വര്യ റായിക്ക് തിരുവനന്തപുരത്ത് കൈത്തറി സാരി ഒരുങ്ങുന്നു. തിരുവനന്തപുരം ബാലരാമപുരത്തെ പുഷ്പ ഹാൻഡ്ലൂമിലാണ് ഐശ്വര്യക്കുള്ള സാരി തയ്യാറാകുന്നത്. ഒന്നര ലക്ഷം രൂപ വരുന്ന സാരിയിൽ കഥകളി രൂപങ്ങളും പല നിറത്തിലുള്ള കുഞ്ചലവും നിറഞ്ഞതായിരിക്കും. കെമിക്കൽ ഇല്ലാതെ അരിപ്പശ ചേർത്താണ് സാരി നെയ്യാനുള്ള നൂലുണ്ടാക്കിയത്. വർണങ്ങൾ ചാർത്തി സൂറത്ത് തങ്ക നൂലിലാണ് സാരി നെയ്ത് എടുത്തിരിക്കുന്നത്. ഐശ്വര്യയ്ക്കായി 12 വർഷം മുൻപും വെള്ളയിൽ സ്വർണ്ണകസവുള്ള കേരള സാരി ഇവർ നെയ്തെടുത്തിരുന്നു. തിരുവനന്തപുരത്ത് പത്മനാഭ ക്ഷേത്രത്തിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ഐശ്വര്യ റായ് ഈ സാരി ധരിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |