ബട്ടർഫ്ലൈസ് , നരസിഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായി മലയാളികൾക്ക് പരിചിതയാണ് നടി െഎശ്വര്യ. പഴയകാലനടി ലക്ഷമിയുടെ മകൾ .
ജോലിയില്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്രാണ് ജീവിക്കുന്നതെന്നും അതിൽ തനിക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും നടി െഎശ്വര്യ പറഞ്ഞു. എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല. കടങ്ങളില്ല. എന്റെ കുടുംബത്തിൽ ഞാൻ മാത്രമേ ഉള്ളൂ. മകൾ വിവാഹിതയായി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഒാഫീസിൽ ജോലി തന്നാൽ അതും ഞാൻ സ്വീകരിക്കും. അടിച്ചു വാരി കക്കൂസ് കഴുകി സന്തോഷത്തോടെ തിരികെ പോവും. െഎശ്വര്യ പറഞ്ഞു. തനിക്ക് സിനിമകൾ ചെയ്യാൻ താത്പര്യമുണ്ട്. ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തൻവീർ അഹമ്മദ് ആയിരുന്നു െഎശ്വര്യയുടെ ഭർത്താവ്. 1994ൽ ഇവർ വിവാഹിതരാവുകയും മൂന്നു വർഷത്തിനകം വിവാഹമോചിതരാവുകയും ചെയ്തു. അമിത ഉത്കണ്ഠ തുടങ്ങിയ മാനസിക സംഘഷങ്ങൾക്ക് ചികിത്സ തേടുന്നുണ്ട്. സുഹൃത്തുക്കളുടെ പിന്തുണയും യോഗയും തനിക്ക് ഇപ്പോൾ വലിയ ആശ്വാസം നൽകുന്നുവെന്നും െഎശ്വര്യ പറഞ്ഞു.ഏറെ നാളായി അമ്മ ലക്ഷമിയുമായി അകന്നുകഴിയുകയാണ് െഎശ്വര്യ.ഇടക്കാലത്ത് മലയാളം സീരിയലിൽ പ്രത്യക്ഷപ്പെട്ട െഎശ്വര്യ ഗൃഹസദസിനും പരിചിതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |