മീ ടു കാമ്പെയിൻ നടക്കുമ്പോൾ ചിലർ പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ മത്സരിക്കുന്നു; വെളിപ്പെടുത്തലുമായി അക്ഷര ഹാസൻ

Thursday 08 November 2018 7:34 PM IST
akshara-hasan

അക്ഷരഹാസന്റെ സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നടി. പുറത്ത് വന്നത് മോർഫ് ചെയ്ത ചിത്രങ്ങളല്ലെന്നും അത് തന്റെ തന്നെ ചിത്രങ്ങളാണെന്നും അക്ഷര ഹാസൻ വെളിപ്പെടുത്തി. സംഭവം നിർഭാഗ്യകരമായിപ്പോയെന്നും തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നും നടി ട്വീറ്റ് ചെയ്തു. മീ ടു കാമ്പെയിനുകളുമായി രാജ്യത്തിലെ സ്ത്രീശക്തി മുന്നേറുമ്പോൾ ചിലർ ഒരു പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണെന്ന് നടി പറഞ്ഞു.

' കഴിഞ്ഞ ദിവസം എന്റെ ചില സ്വകാര്യചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിരുന്നു. ആരാണ് ഇത് ചെയ്തതെന്നോ എന്തിനാണെന്നോ അറിയില്ല. ലൈംഗികവൈകൃതമുള്ള ആരോ അയാളുടെ ആനന്ദത്തിന് വേണ്ടി ഒരു പെൺകുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നു. ഈ ചിത്രങ്ങൾ പിന്നീട് മറ്റുള്ളവർ സോഷ്യൽ മീഡിയ വഴി പങ്കുവച്ചത് എന്നെ ഭയപ്പെടുത്തുകയാണ്. നിങ്ങൾ എല്ലാവരും ഇതിൽ പങ്കുചേർന്നു.’–അക്ഷര ട്വീറ്റിൽ കുറിച്ചു.

മുംബയ് പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്നും ഇത് പ്രചരിപ്പിച്ച ആളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അക്ഷരപറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA