SignIn
Kerala Kaumudi Online
Saturday, 20 April 2024 8.07 AM IST

ആ​ലി​യ​ ​​ഭ​ട്ടി​ന് തെലുങ്കി​ൽ റെക്കോർഡ് പ്രതി​ഫലം

h

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് ആലിയ ഭട്ട്. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ ആർ ആർ (രൗദ്രം രണം രുധിരം) എന്ന ചിത്രത്തിലൂടെ ആലിയ ഭട്ട് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ്. സൗത്ത് ഇന്ത്യയിലും ആലിയയ്ക്ക് ആരാധകരുണ്ട്. ഇപ്പോളിതാ നടി ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ആറ് കോടി രൂപയാണത്രെ ആർ ആർ ആർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി അലിയ ഭട്ട് ആവശ്യപ്പെട്ട പ്രതിഫലം. തെലുങ്കിൽ ഒരു നായികയും ഇത്ര അധികം പ്രതിഫലം വാങ്ങുന്നില്ല, എങ്കിൽ പോലും അലിയ ഭട്ടിന് ആവശ്യപ്പെട്ട പ്രതിഫലം നൽകി നടിയെ തന്നെ ഉറപ്പിയ്ക്കുകയായിരുന്നുവത്രെ. ആർ ആർ ആർ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് അലിയ ഭട്ട് ചിത്രത്തിൽ അഭിനയിക്കുന്നു എന്നത് തന്നെയാണ്.സീത എന്നാണ് ചിത്രത്തിൽ അലിയ ഭട്ട് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയ കെ വി വിജയേന്ദ്ര പ്രസാദ് തന്നെയാണ് ആർ ആർ ആറിന്റെ തിരക്കഥാകൃത്തും. ഒലീവിയ മോറീസ്, അജയ് ദേവ്ഗൺ , സമുദ്രക്കനി, റായ് സ്റ്റീവ്‌സൺ , അലിസൺ ഡൂഡി, ചത്രപതി ശേഖർ , ശ്രിയ ശരൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALIA BHAT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.