SignIn
Kerala Kaumudi Online
Friday, 29 March 2024 5.04 AM IST

ആലിയ ഭട്ട് വീണ്ടും ‌തെലുങ്കിൽ

നായകൻ മഹേഷ് ബാബു

mm

മഹേഷ് ബാബുവിന്റെ നായികയായി ആലിയ ഭട്ട് വീണ്ടും തെലുങ്കിൽ. ആർ.ആർ. ആറിനുശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആലിയ വീണ്ടും തെലുങ്കിൽ എത്തുന്നത്. ആലിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്നു ആർ.ആർ.ആർ. ആർ.ആർ. ആറിൽ പത്തുമിനിട്ട് ദൈർഘ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ആലിയ ഒൻപതുകോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റിയത്. മഹേഷ് ബാബു ,ആലിയ ഭട്ട് ചിത്രത്തിന്റെ ചിത്രീകരണം അടുത്തവർഷം ആരംഭിക്കും.

അതേസമയം ആലിയയുടെ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയുടെ തെലുങ്ക് പതിപ്പ് അവതരിപ്പിച്ചത് രാജ മൗലി ആണ്. ആഗോളതലത്തിൽ ബ്രഹ്മാസ്ത്ര 300 കോടിക്ക് മുകളിൽ കളക്ഷൻ നേടികഴിഞ്ഞു.ആലിയയും ഭർത്താവ് രൺബീർ കപൂറും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ചിത്രം അയാൻ മുഖർജിയാണ് സംവിധാനം ചെയ്തത്.ഷാരൂഖിന്റെ അതിഥി വേഷം ചിത്രത്തിന്റെ ഹൈലെറ്റായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALIYA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.