അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗങ്ങളായി. രണ്ടര മണിക്കൂറിൽ കഥ പറഞ്ഞു തീർക്കാൻ പ്രയാസമാണെന്നതിനാലാണ് രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് വിവരം.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പത്ത് ശതമാനത്തോളം ഷൂട്ടിങ്ങ് പൂർത്തികരിച്ച് കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ.
രണ്ട് ഭാഗങ്ങളായി ചിത്രീകരിക്കുന്നതിനായി ചിത്രീകരണത്തിനൊപ്പം എഡിറ്റിങ്ങും പുരോഗമിക്കുകയാണ്. ഇപ്പോൾ നിർത്തിവച്ചിരിക്കുന്ന ചിത്രീകരണം ലോക്ക്ഡൗണിന് ശേഷം പുനരാരംഭിക്കും.
250 കോടി രൂപ ചിലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022 ൽ റിലീസ് ചെയ്യാനാണ് തീരുമാനം.
മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിയ്ക്കുന്നത്. മറോസ്ലോ കുബ ബറോസ്ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിയ്ക്കുന്നത്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിെെസനറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കാർത്തിക് ശ്രീനിവാസാണ്. പി. ആർ. ഒ.- ആതിര ദിൽജിത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |