അമേരിക്കയിൽ തുടക്കം കുറിച്ച് ലോകമെങ്ങും വ്യവസായ സാമ്രാജ്യം പടുത്തുയുർത്തിയ ആമസോൺ സിനിമ ലോകവും വെട്ടിപിടിക്കുന്നു. ഹോളിവുഡിലെ വിഖ്യാതമായ എം.ജി.എം. സ്റ്റുഡിയോസിനെ സ്വന്തമാക്കി ആമസോൺ. 845 കോടി ഡോളറി (61,459 കോടി രൂപ)നാണ് കരാർ. ഇതോടെ, ഓൺലൈൻ സിനിമാ വ്യാപാര ലോകത്ത് ആമസോൺ പ്രൈം വിഡിയോയ്ക്ക് കരുത്തുകൂടും.
2017ൽ 1,370 കോടി ഡോളറിന് ഹോൾ ഫുഡ്സ് എന്ന കമ്പനിയെ ആമസോൺ സ്വന്തമാക്കിയിരുന്നു. ആമസോണിനെ സംബന്ധിച്ച് രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ് ഇത്.2010 ലായിരുന്നു വിനോദ രംഗത്തേക്ക് ആമസോൺ ചുവടുവച്ചത്. ഒ ടി ടി പരിചയമില്ലാത്ത സിനിമാസ്വാദകർക്ക് മുന്നിൽ ഇത്തരത്തിൽ പരീക്ഷണവുമായി ഇറങ്ങിയപ്പോൾ ആമസോണിന് വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ ഇന്ന് സിനിമയ്ക്കും സീരീസിനുവേണ്ടി ഡിജിറ്റൽ പ്ലാറ്റുഫോമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. ഒരു വിഭാഗം മാത്രം ഉപയോഗിച്ചിരുന്ന ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ ഇന്ന് സാധാരണ ജനങ്ങളിലേക്കും എത്തി.ഈ ഒരവസത്തിൽ ആമസോൺ എം.ജി.എം. സ്റ്റുഡിയോസിനെ സ്വന്തമാക്കിയത് ചരിത്ര നിമിഷമായി കണക്കാക്കാം.
ലോകം മുഴുക്കെ 17.5 കോടി പേർ ആമസോൺ പ്രൈം വരിക്കാരായുണ്ട്. അടുത്തിടെയായി ഹിറ്റ് സിനിമകൾ കുറഞ്ഞ എം.ജി.എം (മെട്രോ ഗോൾഡ്വിൻ മേയർ) പ്രശസ്തമായ ജെയിംസ് ബോണ്ട് സിനിമകൾ അടക്കം വമ്പൻ സിനിമകൾ നിർമ്മിച്ച നിർമിച്ചവയാണ്.ലോക പ്രശസ്തമായ കാർട്ടൂൺ പ്രോഗ്രാമായ ടോം ആൻഡ് ജെറി പരമ്പര എം.ജി.എമ്മിന്റെതാണ്.
4000 സിനിമകളും 17000 ടെലിവിഷൻ ഷോകളുമാണ് എംജിഎമ്മിനുള്ളത്.1 924ൽ മെട്രോ പിക്ചേഴ്സ് എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് ഗോൾഡ് വിൻ പിക്ചേഴ്സ്, ലൂയിസ് ബി.മേയർ പിക്ചേഴ്സ് എന്നിവയെക്കൂടി ഏറ്റെടുത്തതോടെയാണ് കമ്പനിയുടെ പേര് മെട്രോ ഗോൾഡ് വിൻ മേയർ (എം.ജി.എം.) എന്നായി മാറിയത്. ഏറെ ജനപ്രിയമായ ഷാർക് ടാങ്ക്,12 ആംഗ്രി മെൻ, റോക്കി, റേജിംഗ് ബുൾ, ഹോബിറ്റ്, സൈലൻസ് ഓഫ് ലാംപ്സ്, ദി പിങ്ക് പാന്തർ തുടങ്ങി സിനിമാ ക്ലാസിക്കുകളൊക്കെ എംജിഎമ്മിനു സ്വന്തമാണ്. വൈക്കിങ്സ്, ഫാർഗോ തുടങ്ങിയ സീരീസുകളും എംജിഎം തന്നെ നിർമിച്ചതാണ്.
നെറ്റ്ഫ്ളിക്സ് , ഹോട് സ്റ്റാർ ഡിസ്നീ, ആപ്പിൾ ടി.വി പ്ലസ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളിയായി ആമസോൺ ഉയരുകയാണ്. അമേരിക്കൻ ടെലിവിഷൻ പരമ്പരകളും ചിത്രങ്ങളും നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ആമസോൺ സ്റ്റുഡിയോസ് എന്ന പേരിലാണ് ഇത്.നിലവിൽ 17.5 കോടി ആമസോൺ പ്രൈം വരിക്കാരുള്ള പ്രൈം വിഡിയോയിൽ പുതിയ മാറ്റങ്ങൾ വരുമോയെന്ന് ഉറ്റുനോക്കികൊണ്ടിരിക്കുകയാണ് ലോക സിനിമാസ്വാദകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |