അമിത് ചക്കാലയ്ക്കൽ, തമിഴ് നടി സുഹാസിനി കുമരൻ എന്നിവരെ നായകനും നായികയുമാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന അസ്ത്ര സുൽത്താൻ ബത്തേരിയിൽ ആരംഭിച്ചു. വെങ്കിട് പ്രഭുവിന്റെ കുട്ടി സ്റ്റോറിയിലൂടെ ശ്രദ്ധേയയായ സുഹാസിനി കുമരന്റെ ആദ്യ മലയാള ചിത്രമാണ്.വ യനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൽ കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, സെന്തിൽകൃഷ്ണ, രേണു സൗന്ദർ, കോട്ടയം ബാലാജി, നീന കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടാണ് അസ്ത്ര നിർമ്മിക്കുന്നത്. വിനു. കെ. മോഹൻ, ജിജുരാജ് എന്നിവർ രചന നിർവഹിക്കുന്നു.ഛായാഗ്രഹണം: മണി പെരുമാൾ, ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ, സംഗീതം: മോഹൻ സിതാര, പ്രൊഡക്ഷൻ കൺട്രോളർ: രാജൻ ഫിലിപ്പ്. പി. ആർ. ഒ: എ.എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |