നാല് കുട്ടികൾക്ക് പഠന സഹായത്തിനായി ടാബും കിടപ്പുരോഗിക്ക് സാമ്പത്തിക സഹായവും നൽകി നടൻ ബാല. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ"യുടെ ഓഫീസിൽ നടന്ന ചടങ്ങിൽ വച്ചാണ് സഹായം നൽകിയത്. 'അമ്മ" നടത്തിയ വാക്സിൻ ഡ്രൈവിൽ പങ്കെടുത്ത കൊച്ചി കോർപ്പറേഷൻ 32-ാം ഡിവിഷൻ കൗൺസിലർ അഷിത നന്നായി പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാല് കുട്ടികളുടെ അവസ്ഥ 'അമ്മ" ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇക്കാര്യമറിഞ്ഞ ബാല സഹായസന്നദ്ധനായി മുന്നോട്ട് വരികയായിരുന്നു.
ഇടവേള ബാബു, ബാല, ബാബുരാജ്, കൗൺസിലർമാരായ അഷിത, സക്കീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |