SignIn
Kerala Kaumudi Online
Friday, 19 April 2024 6.58 PM IST

അ​ർ​ഹ​ത​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പഠനസഹായം നൽകാൻ ​'​അ​മ്മ​"​

amma

ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിക്കാത്ത അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകാൻ അഭിനേതാക്കളുടെ സംഘടനയായ അമ്മ. ഫോൺ - 4 എന്ന സ്ഥാപനവുമായി ചേർന്ന് ആദ്യഘട്ടത്തിൽ 100 ടാബുകൾ നൽകാനാണ് ഒപ്പം അമ്മയും എന്ന പദ്ധതിയിലൂടെ തീരുമാനിച്ചിരിക്കുന്നത്.

അമ്മയുടെ ഏതെങ്കിലും ഒരു അംഗത്തിന്റെ നിർദ്ദേശത്തിലോ (അവരുടെ സാക്ഷ്യപത്രത്തോടൊപ്പം) വാർഡ് കൗൺസിലർമാരുടെയോ മറ്റ് ഔദ്യോഗിക ജനപ്രതിനിധികളുടെയോ ശുപാർശയുടെ രേഖയോടൊപ്പം പൂർണമായ മേൽവിലാസം, മൊബൈൽ നമ്പർ, കുട്ടി പഠിക്കുന്ന സ്കൂൾ, ക്ളാസ്, പേര് തുടങ്ങിയ വിവരങ്ങൾ അടക്കം ജൂലായ് 15ന് മുൻപായി അമ്മയുടെ കൊച്ചി ഓഫീസിലേക്ക് തപാൽ വഴിയോ ഇ മെയിൽ വഴിയോ അയയ്ക്കുന്നവരിൽ നിന്ന് അർഹരായ 100 പേരെ കണ്ടെത്തി ജൂലായ് അവസാന വാരം ആദ്യഘട്ട വിതരണം നടത്തും. വിലാസം: അസോസിയേഷൻ ഒഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് (അമ്മ), ദേശാഭിമാനി റോഡ്, കലൂർ, കൊച്ചി - 682017. ഫോൺ: 0484 - 4069406. ഇ മെയിൽ : amma.artisteskochi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.