അജുവർഗീസ്,ഇന്ദ്രൻസ്, വിജയ് ബാബു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അനാർക്കലി മരിക്കാർ നായിക. അജു വർഗീസിന്റെ നായികയായി അനാർക്കലി എത്തുന്ന ചിത്രം തൊടുപുഴയിലും വയനാട്ടിലുമായി പൂർത്തിയായി. ചിത്രത്തിന് അർദ്ധരാത്രിയിലെ കുട എന്നു പേരിടാനാണ് ആലോചന. വിനീത് ശ്രീനിവാസൻ നിർമിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെ അഭിനയരംഗത്തു എത്തിയ അനാർക്കലി മന്ദാരത്തിൽ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചിരുന്നു. അമല,കിസ, ഗഗനാചരി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയ അനാർക്കലിയുടെ പത്താമത്തെ സിനിമയാണിത്.വൻവിജയം നേടിയ അഞ്ചാം പാതിരയ്ക്കുശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഭീമൻ രഘു, സൈജു കുറുപ്പ്, ബിജുക്കുട്ടൻ,ചെമ്പൽ ചെമ്പിൽ അശോകൻ, നെൽസൻ, ഗീതി സംഗീത എന്നിവരാണ് മറ്റു താരങ്ങൾ. നവാഗതനായ മൈക്കിളാണ് ഛായാഗ്രഹണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |