സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25'ന്റെ രണ്ടാം ഭാഗം വരുന്നു. രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രം ഒരച്ഛനും മകനും അവർക്കിടയിലേക്കെത്തുന്ന യന്ത്രമനുഷ്യനുമായുള്ള ബന്ധമാണ് പറഞ്ഞത്. ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന വാർത്ത നിർമ്മാതാവ് സന്തോഷ് ടി.കുരുവിളയാണ് പുറത്തുവിട്ടത്.രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെ രചനയും സംവിധാനവും നിർവഹിയ്ക്കുന്ന ഈ ചിത്രത്തിന് ഏലിയൻ, അളിയൻ എന്നാണ് പേരിട്ടിരിക്കുന്നത്. നിവിൻ പോളി നായകനായ കനകം കാമിനി കലഹം എന്ന ചിത്രം പൂർത്തിയാിയ രതീഷ് അടുത്തതായി സംവിധാനം ചെയ്യുന്നത് കുഞ്ചാക്കോബോബൻ നായനാകുന്ന ന്നാ, താൻ കേസ് കൊട് എന്ന ചിത്രമാണ്. ഇതിനുശേഷമായിരിക്കും. ഏലിയൻ അളിയന്റെ പണിപ്പുരയിലേക്ക് രതീഷ് കടക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രകടനം സുരാജ് വെഞ്ഞാറംമൂടിനെ മികച്ച നടനുള്ളസംസ്ഥാന പുരസ്കാരത്തിന് അർഹനാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |