SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.27 PM IST

ദിലീപ് ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ

പറക്കും പപ്പന് സംഗീതം ഒരുക്കാൻ വരവ്

anirudhu

ദിലീപിനെ നായകനാക്കി നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പൻ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലെ യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ അനിരുദ്ധ രവിചന്ദർ മലയാളത്തിലേക്ക് എത്തുന്നു. മലയാളത്തിനും ഏറെ പരിചിതനായ സംഗീത സംവിധായകനാണ് അനിരുദ്ധ്.

സംഗീത സംവിധായകൻ എന്ന വിലാസത്തിൽ മാത്രമല്ല ഗായകൻ എന്ന നിലയിലും തിളങ്ങുന്ന അനിരുദ്ധ് രജനികാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന 3 എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിലെ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം പത്തു കോടിയിലേറെ കാഴ്ചക്കാരെ നേടിക്കൊടുത്തു. തെലുങ്കിലും കന്നടയിലും ഹിന്ദിയിലും സംഗീത സംവിധാനം ഒരുക്കിയിട്ടുണ്ട്. മാരി, വേതാളം, പേട്ട, ദർബാർ, മാസ്റ്റർ, ഡോക്ടർ, ബീസ്റ്റ്,കാത്തു വാക്കുല രണ്ട് കാതൽ, ഡോൺ തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ അനിരുദ്ധ് ഏറ്റവും ഒടുവിൽ വിസ്മയം തീർത്തത് കമൽഹാസൻ ലോകേഷ് കനകരാജ് ചിത്രം വിക്രത്തിലാണ്. അണിയറയിൽ ഒരുങ്ങുന്ന രജനികാന്ത് ചിത്രം ജയിലർ, അജിത് ചിത്രം എ.കെ. 62, ഷാരൂഖ് ഖാൻ- അറ്റ്‌ലി- നയൻതാര ബോളിവുഡ് ചിത്രം ജവാൻ എന്നീ സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിക്കുന്നതും അനിരുദ്ധ് ആണ്.

അതേസമയം റാഫി ആണ് പറക്കും പപ്പന്റെ രചയിതാവ്. റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന വോയ്സ് ഒഫ് സത്യനാഥൻ പൂർത്തിയാക്കിയശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രമാണ് പറക്കും പപ്പൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANIRUDHU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.