SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.26 PM IST

തിരുവിന്റെ തെലുങ്ക് വെബ് സീരിസിൽ അഞ്ജലിയും ശരണ്യ ആറും

anjali

തമിഴിലെ പ്രശസ്ത സംവിധായകൻ തിരു ഒരുക്കുന്ന തെലുങ്ക് വെബ് സീരിസ് ജാൻസിയിൽ അങ്ങാടിത്തെരു ഫെയിം അഞ്ജലിയും മലയാളി താരം ശരണ്യ ആറും പ്രധാന വേഷത്തിൽ എത്തുന്നു.തിരു ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരിസ് പുതുവർഷത്തിൽ ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്യും. ടൊവിനോ തോമസിന്റെ നായികയായി മറഡോണയിലൂടെ എത്തിയ ശരണ്യയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. പുതുവർഷത്തിൽ റായർ പരമ്പരൈ എന്ന ചിത്രത്തിലൂടെ ശരണ്യ തമിഴിലും എത്തുകയാണ്. പുതുമുഖം കൃഷ്ണ കുലശേഖരനാണ് ശരണ്യയുടെ നായകൻ. കോമഡി പശ്ചാത്തലത്തിലാണ് റായർ പരമ്പരൈ ഒരുങ്ങുന്നത്. മനോബാല, ആനന്ദ് രാജ്, കസ്‌തൂരി, കെ.ആർ. വി​ജയ എന്നി​വരാണ് മറ്റു താരങ്ങൾ. അതേസമയം മലയാളത്തി​ൽ മൈ നെയ്‌മ് ഇൗസ് അഴകനാണ് ശരണ്യ പൂർത്തി​യാക്കി​യ ചി​ത്രം. അനിൽ തൃക്കാക്കരയാണ് നായകൻ. ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും അതിഥി വേഷത്തിൽ എത്തുന്നു. തിരക്കഥാകൃത്ത് ഷാനിഖാദർ സംവിധാനം ചെയ്യുന്ന ആളങ്കം ആണ് ശരണ്യയുടെ പുതിയ ചിത്രം. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ബാലുവർഗീസ്, ജാഫർ ഇടുക്കി, ലുക്‌മാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANJALI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.