രണ്ടു വർഷം കൊണ്ട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയതാരമാണ് അന്ന ബെൻ. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാളായ അന്ന ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.പിന്നീട്ഹെലനിലെ അഭിനയത്തിന് താരത്തിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. കപ്പേളയാണ് അന്നയുടെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. എറണാകുളം സെന്റ് തെരേസ കോളേജിൽ നിന്ന് ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈർ എന്ന കോഴ്സിൽ ബിരുദം നേടിയത് താരം മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.
അന്നയുടേതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഡേൺ ലുക്കിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് അന്നയുടെ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |