SignIn
Kerala Kaumudi Online
Thursday, 25 April 2024 9.26 PM IST

മുണ്ടു മടക്കി കുത്തി സണ്ണി ലിയോണിന്റെ അജഗജാന്തരം പാട്ട്

sunny-leone

ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജഗജാന്തരം എന്ന ചിത്രത്തിലെ ഓളുളെരു എന്ന ആഘോഷ പാട്ടിനു ചുവടുവച്ച് സണ്ണി ലിയോൺ. മുണ്ടു മടക്കിക്കുത്തി അത്യുഗ്രൻ പ്രകടനമാണ് സണ്ണി ലിയോണും സംഘവും നടത്തുന്നത്. നിരവധി പേർ വീഡിയോ കണ്ടുകഴിഞ്ഞു. ചുരുങ്ങിയ സമയത്തിനകം വൈറലായ നൃത്തപ്രകടനം സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ്ങാണ്.

നിരവധി പേർ റീൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ഒരുകോടി ആസ്വാദക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ് ഓളുളെരു എന്ന ഗാനം. നാടൻപാട്ടു കലാകാരി പ്രസീദ ചാലക്കുടിയാണ് ഗാനം ആലപിച്ചത്. മാവിലൻ ഗോത്രത്തിന്റെ പരമ്പരാഗത ഗാനമാണത്. ജസ്‌റ്റിൻ വർഗീസാണ് സംഗീത സംവിധാനം. ആന്റണി വർഗീസും കൂട്ടരും ഗാനരംഗത്ത് ആടിത്തിമിർക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUNNY WAY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.