താരനിരയിൽ ആന്റണി വർഗീസും അർജുൻ അശോകനും
അജഗജാന്തരത്തിനുശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ. ആന്റണി വർഗീസും അർജുൻ അശോകനും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജൂലായ് 14ന് കണ്ണൂരിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. നടനും സംവിധായകനുമായ ജോയ് മാത്യു ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മമ്മൂട്ടി ചിത്രം അങ്കിളിനുശേഷം ജോയ് മാത്യു രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ്.
രാജേഷ് ശർമ്മ, കെ.യു. മനോജ് എന്നിവരാണ് മറ്റു താരങ്ങൾ. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ ആണ് ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നിവയാണ് ടിനുപാപ്പൻ സംവിധാനം ചെയ്ത ചിത്രങ്ങൾ.ത്രില്ലർ ഗണത്തിൽനിന്ന് മാറി വേറിട്ട ഗണത്തിൽപ്പെട്ട ചിത്രമായിരിക്കും.ജിന്റോ ജോർജ് ഛായാഗ്രഹണവും ഗോകുൽദാസ് കലാസംവിധാനവും നിർവഹിക്കുന്നു. അതേസമയം ന്നാ, താൻ കേസ് കൊട് ആണ് റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ തമിഴ് നടി ഗായത്രി ശങ്കർ ആണ് നായിക. ഗായത്രി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്.കുഞ്ചാക്കോ ബോബൻ നിർമിച്ച് നായകനായി അഭിനയിച്ച അറിയിപ്പ് ലൊക്കാർണോ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യമായാണ് ഒരു മലയാള ചിത്രം മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |