2019 മേയ് ദിനത്തിൽ നടൻ ആന്റണി വർഗീസ് ഫേസ്ബുക്കിൽ പങ്കുവച്ച ഫോട്ടോ വലിയ ചർച്ചയായിരുന്നു. ഓട്ടോ ഡ്രൈവറായ അപ്പൻ വർഗീസിനെ ഓട്ടോയ്ക്കരികിൽ നിർത്തി എടുത്ത ചിത്രമായിരുന്നു മെയ്ദിനത്തിൽ പെപ്പെ ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി പങ്കുവച്ചത്. ഇൻസ്റ്റയിൽ ഫാദർജിയെന്ന് ചുരുക്കിയപ്പോൾ ഫേസ്ബുക്കിൽ കുഞ്ഞുകുറിപ്പിനൊപ്പമായിരുന്നു ഫോട്ടോ.തൊഴിലാളിദിനാശംസകൾ.... അപ്പനാണ്, ഉച്ചയ്ക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ....
ഇങ്ങനെയായിരുന്നു കുറിപ്പ് : അധ്വാനിയായ അച്ഛനെക്കുറിച്ചുള്ള അഭിമാനം പങ്കിടുന്നതായിരുന്നു കുറിപ്പ്. ഇപ്പോഴിതാ അപ്പൻ ആ പഴയ മേയ്ദിന ഫോട്ടോ ഓർമ്മപ്പെടുത്തിയത് രസകരമായ അനുഭവമാക്കി പങ്കുവച്ചിരിക്കുകയാണ് ആന്റണി വർഗീസ്. കൊവിഡ് നിയന്ത്രണങ്ങൾ മൂലം വീട്ടിൽ ഓട്ടോ പോർച്ചിൽ നിർത്തി പത്രവായനയിൽ മുഴുകിയ അപ്പന്റെ പടമാണ് ആന്റണി ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.
ആന്റണി വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് : അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന്... ഉടനെ പറയാ 2 വർഷം മുൻപ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്... സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയിൽ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം ... അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി... കണ്ടാൽ അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |