SignIn
Kerala Kaumudi Online
Friday, 29 March 2024 12.36 AM IST

അണ്ടർ വാട്ടർ ഷൂട്ടുമായിഅനു സിതാര

aaa

സ്വിമ്മിംഗ് പൂളിൽ നിന്നുള്ള അനു സിതാരയുടെ അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയം. നീന്തൽക്കുളത്തിനടിയിൽ നിന്നുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനുവിനെ വീഡിയോയിൽ കാണാം. റിമി ടോമി, മൃദുല വാരിയർ, ശിവദ തുടങ്ങി നിരവധി താരങ്ങൾ വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിട്ടുണ്ട്. വിവാഹശേഷം സിനിമ വിടുന്ന നായികമാരിൽനിന്ന് വ്യത്യസ്തയായി വിവാഹശേഷമാണ് അനു സിതാര സിനിമയിൽ എത്തുന്നത്. തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം അടുത്തിടെ താരം വെളിപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. 2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിൽ എത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. രാമന്റെ ഏദൻതോട്ടം, ഒരു കുപ്രസിദ്ധ പയ്യൻ, നീയും ഞാനും, മാമാങ്കം, ക്യാപ്ടൻ, ശുഭരാത്രി എന്നിവയാണ് മറ്റു ചിത്രങ്ങളിൽ. മണിയറയിലെ അശോകനിൽ അതിഥി വേഷത്തിലാണ് ഒടുവിൽ അഭിനയിച്ചത്.

View this post on Instagram

A post shared by Anu Sithara (@anu_sithara)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANU SITARA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.