ഇത് തന്റെ കല്യാണം ഫോട്ടോയല്ലെന്ന് യുവനടി അനുമോൾ. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ താരമാണ് അനുമോൾ. ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും നടി തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.എന്നാൽ തന്റെ വിശേഷങ്ങളെ വളച്ചൊടിക്കുന്നവരെ നൈസായി ട്രോളി അനുമോൾ രംഗത്ത് എത്തിയ്ക്കരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രൈഡൽ മേക്കപ്പിലുള്ള ചിത്രങ്ങൾ അനുമോൾ പങ്കുവച്ചിരുന്നു. എന്നാൽ പല ഓൺലൈൻ മാദ്ധ്യമങ്ങൾ അനുമോളുടെ കല്യാണമായി എന്ന തരത്തിൽ വാർത്തകൾ പടച്ചുവിട്ടു. ഇപ്പോളിതാ വിവാഹപെണ്ണുങ്ങൾ ഒരുങ്ങിയതുപോലെയുള്ള പുതിയ ഫോട്ടോ പങ്കുവച്ചതുകൊണ്ട് ' എന്റെ കല്യാണം അല്ല' എന്നാണ് നടി അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഇത് നടിയുടെ ആരാധകരിൽ ചിരി പടർത്തി. ഫോട്ടോഷൂട്ടിന് വേണ്ടി നടി നടത്തിയ ചിത്രങ്ങളാണ് ഇത്. അടിക്കുറിപ്പിലെ നിരാകരണം കണ്ട് ഞാൻ ചിരിച്ചു പോയി എന്നാണ് ഫോട്ടോയ്ക്കും ക്യാപ്ഷനും നടി ചാന്ദ്നി കമന്റ് എഴുതിയത്. ചാന്ദ്നിയെ കൂടാതെ അനുശ്രീ, ദീപ്തി സതി തുടങ്ങിയവരും ഫോട്ടോയ്ക്ക് കമന്റ് എഴുതിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |