മുകേഷും കൈലാഷും അനന്യയും അഭിനയിച്ച കല്യാണിസം ലാലും ജോജു ജോർജും ഷൈൻ ടോം ചാക്കോയും അഭിനയിച്ച ദം എന്നീ സിനിമകളുടെ സംവിധായകനായ അനുറാം അഭിനേതാവായി.
ഫോർമുല എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അനുറാം ദുൽഖർ സൽമാൻ നിർമ്മിച്ച് പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അടി, സോമൻ അമ്പാട്ട് സംവിധാനം ചെയ്യുന്ന അഞ്ചിലൊരാൾ തസ്ക്കരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച് സിദ്ദിഖ് നായകനാകുന്ന അശോക സാമ്രാജ്യം ഇൻക്വസ്റ്റ് എന്നീ സിനിമകളിലാണ് ഇനി അഭിനയിക്കുന്നത്. പ്രൊപ്രൈറ്റർ സുഗണൻ ഒൗട്ട് കംപ്ളീറ്റ് ലി എന്ന വെബ് സീരീസിൽ നായകനായി. കെ.കെ. രാജീവ് സംവിധാനം ചെയ്യുന്ന പ്രണയവർണ്ണങ്ങൾ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ജി. മാർത്താണ്ടൻ- അനീഷ് രവി ടീം ഒന്നിക്കുന്ന സിനിമയിലും അനുറാം ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
അഭിനേതാവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട് വരുമ്പോഴും ഒരു സംവിധായകനായി അറിയപ്പെടാനാണ് തന്റെ ആഗ്രഹമെന്ന് അനുറാം പറയുന്നു. നായികാ പ്രാധാന്യമുള്ള ഒരു സിനിമയാണ് അനുറാം അടുത്തതായി സംവിധാനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |