ജീവിതത്തിൽ ഒരേ ഒരു പ്രണയം മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി . എനിക്ക് ഏറ്റവും മനോഹരമായ ഒരു ബന്ധം ഉണ്ടായിരുന്നു. 2008ൽ ആയിരുന്നു ആ പ്രണയം. പക്ഷേ, ആ വ്യക്തി ആരാണെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല. കാരണം അതു വളരെ വ്യക്തിപരമായ കാര്യമാണ്. ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ ഞാൻ അവന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുമായിരുന്നു. പിരിയാമെന്നത് ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു. പക്ഷേ എന്നെ സംബന്ധിച്ച് അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി തുടരുന്നു. എന്നാൽ ഞാൻ വിവാഹം കഴിക്കുന്ന ദിവസം അതു തുറന്നുപറയും. അനുഷ്കയുടെ വാക്കുകൾ. പ്രഭാസും അനുഷ്കയും തമ്മിൽ പ്രണയമാണെന്ന തരത്തിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നതാണ്.എന്നാൽ ഇരുവരും ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |