മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് അനുശ്രീ. ലാൽജോസ് ചിത്രം ഡയമണ്ട് നെക്ലേസിലൂടെ തനി നാടൻ കഥാപാത്രമായി എത്തി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വെടിവഴിപാട്, ഇതിഹാസ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ആദി, മധുരരാജ, ഉൾട്ട, പ്രതി പൂവൻ കോഴി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ ചെയ്ത അനുശ്രീ സമൂഹ മാധ്യമങ്ങളിലെല്ലാം സജീവമാണ്. നടി പങ്കുവയ്ക്കുന്ന ഫോട്ടോകൾക്കെല്ലാം നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ നടിയോട് ചോദിക്കാമെന്ന സെക്ഷനിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് അനുശ്രീ. ഉണ്ണി മുകുന്ദനെ കുറിച്ച് എന്താ അഭിപ്രായം എന്നും രാത്രി മസാല ദോശ കഴിച്ചാൽ കുഴപ്പമുണ്ടോയെന്നും ലോക്ക്ഡൗൺ കഴിഞ്ഞാൽ ആദ്യ യാത്ര എങ്ങോട്ടാണെന്നുമൊക്കെ വിവിധങ്ങളായ ചോദ്യങ്ങളുമായി ആരാധകർ എത്തി. ഉണ്ണിച്ചേട്ടൻ സൂപ്പറല്ലേ, അവിടെ ഒറ്റപ്പാലത്ത് ഹാപ്പി, ബർഫി, ടോഫി എന്നിവരോടൊപ്പം മഴയൊക്കെ കണ്ടിരിക്കുകയാണെന്ന് അനുശ്രീയുടെ മറുപടി.ഇതിനിടയിൽ സിനിമയിൽ ലിപ് ലോക്ക് ചെയ്യുമോ എന്നാണ് ഒരാൾ ചോദ്യം ഉന്നയിച്ചത്. ഇതിന് യെസ് എന്നാണ് അനുശ്രീ മറുപടി പറഞ്ഞത്. മഞ്ജു വാര്യർക്കൊപ്പം പ്രതി പൂവൻ കോഴിയിലാണ് അനുശ്രീ ഏറ്റവുമൊടുവിൽ അഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |