മാമാങ്കം ലുക്കിൽ ഉണ്ണിയാർച്ചയായി അനുശ്രീ. അങ്കത്തിനൊരുങ്ങിയ ഭാവത്തിലാണ് അനുശ്രീ. കൈയിൽ ചുരിക. രൂപത്തിലും ഭാവത്തിലും അനുശ്രീ ഉണ്ണിയാർച്ച തന്നെയെന്ന് ആരാധകർ. കുതിരയോടൊപ്പമുള്ള ചിത്രങ്ങളും അനുശ്രീ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. 'മാമാങ്കം എന്നത് കേരള ചരിത്രത്തിന്റെ താളുകളിൽ ചിതലരിക്കാത്ത ഒരു ഒാർമ്മയാണ്. അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന കടത്തനാടിന്റെ ധീര വനിത. ഉണ്ണിയാർച്ചയും കടത്തനാടൻ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ്.'ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പം സമൂഹമാധ്യമത്തിൽ അനുശ്രീ കുറിച്ചു. നിഥിൻ നാരായണൻ പർകർത്തിയതാണ് ചിത്രങ്ങൾ. ശബരിനാഥ് കെ. ആണ് സ്റ്റെലിസ്റ്റ്.ജീവിതത്തിലെ വിശേഷങ്ങൾ ആരാധാകരുമായി പങ്കുവയ്ക്കുന്ന താരമാണ് അനുശ്രീ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |