കെ.ജി.എഫ് നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് മലയാളത്തിലേക്ക്
കെ.ജി.എഫ് നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് മലയാളത്തിലേക്ക്. മലയാളം,തെലുങ്ക് , കന്നട, തമിഴ് ഭാഷകളിൽ ഒരുങ്ങുന്ന ധൂമം എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും അപർണ ബാലമുരളിയുമായാണ് നായകനും നായികയും. റോഷൻ മാത്യു ആണ് ചിത്രത്തിലെ മറ്റൊരു താരം.
പവൻകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ 9ന് ആരംഭിക്കും. യഷിനെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറാക്കി മാറ്റിയ കെ.ജി .എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരശന്ദുർ ആണ് നിർമ്മാണം. മികച്ച വിജയം നേടിയ മഹേഷിന്റെ പ്രതികാരത്തിനുശേഷം ഫഹദ് ഫാസിലും അപർണ ബാലമുരളിയും നായകനും നായികയുമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ്.
ഛായാഗ്രഹണം പ്രീത ജയരാമൻ, പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, പൂർണിമ രാമസ്വാമിയാണ് കോസ്റ്റ്യും.അതേസമയം പൃഥ്വിരാജ് നായകനാവുന്ന ടൈസൺ എന്ന ചിത്രവും ഹൊംബാലെ ഫിലിംസ് നിർമ്മിക്കുന്നുണ്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ എത്തും. മുരളി ഗോപി ആണ് രചന.എമ്പുരാനുശേഷം പൃഥ്വിരാജ് ടൈസൺ സംവിധാനം ചെയ്യും.അതേസമയം മലയൻകുഞ്ഞാണ് ഫഹദ് നായകനായി അവസാനം തിയേറ്രറിൽ എത്തിയ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |