ഇരട്ട തിരക്കഥാകൃത്തുക്കളായ അഭയകുമാർ കെയും അനിൽ കുര്യനും സംവിധായകരാവുന്നു. ശിവദയും അപർണ ദാസുമാണ് നായികമാർ. ചന്തുനാഥ് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം. മാർച്ചിൽ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കുന്ന ത്രില്ലർ ഇൻവെസ്റ്റിഗേറ്റീവ് ഗണത്തിൽപ്പെട്ട ചിത്രത്തിന്റെ രചനയും അഭയ കുമാറും അനിൽ കുര്യനും ചേർന്നാണ്. മികച്ച സ്വീകാര്യത ലഭിച്ച പ്രിയൻ ഓട്ടത്തിലാണ് , റിലീസിന് ഒരുങ്ങുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്നീ ചിത്രങ്ങൾക്കുശേഷം വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് നിർമ്മാണം.ഇരു ചിത്രങ്ങളുടെയും രചന നിർവഹിച്ചത് അഭയ കുമാറും അനിൽ കുര്യനും ആണ്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു.രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പുണ്യാളൻ അഗർബത്തീസിന് രചന നിർവഹിച്ചാണ് ഐ.ടി മേഖലയിൽ നിന്ന് തിരക്കഥ രചനയിലേക്ക് അഭയകുമാറും അനിൽ കുര്യനും എത്തുന്നത്.മഞ്ജു വാര്യരുടെ ചതുർമുഖത്തിനും തിരക്കഥ ഒരുക്കി.
ഇരുവരും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ്. അതേസമയം ധ്യാൻ ശ്രീനിവാസന്റെ നായികയായി ജോയ് ഫുൾ എൻജോയ് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് അപർണ ദാസ്. പ്രിയൻ ഒാട്ടത്തിലാണ് എന്ന ചിത്രത്തിൽ അപർണ ദാസ് ആയിരുന്നു നായിക.ശിവദ നായികയായ ജവാനും മുല്ലപ്പൂവും റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ രഘുമേനോൻ ആണ് സംവിധാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |