സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും അവിടേക്കു തന്നെ വീണ്ടും വരുമെന്നും അപൂർവ ബോസ്. ജനീവയിൽ യു.എൻ.ഇ.പിയിൽ കൺസൾട്ടന്റായി ജോലി നോക്കുകയാണ് അപൂർവ ഇപ്പോൾ . താൻ സിനിമ ഉപേക്ഷിച്ചെന്ന പ്രചാരണം തെറ്റാണ്. അവസരം ലഭിക്കാത്തിന്റെ പേരിലാണ് സിനിമ വിട്ടതെന്ന് കമന്റ് ചെയ്യുന്നവരുണ്ട്. ഒരു അഭിനേതാവ് മാത്രമായി ഞാനിരുന്നിട്ടില്ല. സിനിമകൾ എന്റെ ജീവിതത്തിന്റെ ഒരേടാണ്. യുഎന്നിലെ തിരക്കുകൾക്കിടയിലും അവസരം ലഭിക്കുകയാണെങ്കിൽ തീർച്ചയായും സിനിമ ചെയ്യുമെന്ന് അപൂർവ വ്യക്തമാക്കുന്നു. കൊച്ചിയിലെ എൻയു എഎൽ എസി നിന്നാണ് അപൂർവ ബിരുദം നേടിയത്.
പിന്നാലെ ഡൽഹി യുഎൻഎൽഇന്റേൺഷിപ്പ്. പിജി പഠനത്തിന് സ്വിറ്റ്സർലന്റിലെ ജനീവയിലേക്ക് പറക്കുകയായിരുന്നു. മലർവാടി ആർട്സ് ക്ളബ് എന്ന ചിത്രത്തിലൂടെയാണ് അപൂർവ അഭിനയരംഗത്ത് എത്തുന്നത്. നർത്തകിയും ഗായികയും കൂടിയായ അപൂർവ തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിൽ പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് മലർവാടി ആർട്സ് ക്ളബിൽ അഭിനയിക്കുന്നത്. ഒാഡിഷനിൽ പങ്കെടുത്ത അപൂർവയെ വിനീത് ശ്രീനിവാസൻ രേവതി എന്ന കഥാപാത്രമായി തിരഞ്ഞെടുക്കുകയായിരുന്നു.എന്നാൽ ബ്ളസിയുടെ മോഹൻലാൽ ചിത്രം പ്രണയത്തിലെ കൗമാരക്കാരിയുടെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിനുശേഷം നിരവധി അവസരങ്ങൾ ലഭിച്ചു.
പകിട, പൈസ പൈസ, പത്മശ്രീ ഡോ.സരോജ് കുമാർ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ശ്യാമപ്രസാദിന്റെ ഹേയ് ജൂഡിലാണ് ഒടുവിൽ അഭിനയിച്ചത്. മൂന്നു വർഷമായി അപൂർവ ജനീവയിലാണ്. സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും സമൂഹമാദ്ധ്യമത്തിൽ സജീവമാണ് അപൂർവ.തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വീഡിയോകളും എല്ലാം പങ്കുവയ്ക്കാറുണ്ട്.സുഹൃത്ത് ദിമാൻ തലപത്രയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു. സഹപാഠികളാണ് അപൂർവയും ദിമാനും. രണ്ടുപേരും ചേർന്ന് അടുത്തിടെ ഒരുക്കിയ സംഗീത വീഡിയോ ശ്രദ്ധേയമായിരുന്നു. വിവാഹം ഉടനില്ലെന്നും അപൂർവ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |