സോഹൻലാൽ സംവിധാനം ചെയ്ത 'അപ്പുവിന്റെ സത്യാന്വേഷണം" റിലീസ് ചെയ്യും. നീസ്ട്രീം ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ഇന്ന് ഉച്ചയ്ക്കാണ് റിലീസിനെത്തുന്നത്. ഇന്ത്യക്ക് പുറത്ത് ആമസോൺ പ്രൈമിലും, ഗൂഗിൾ പ്ലേ, ഐട്യൂൺസ്, ആപ്പിൾ ടിവി എന്നീ പ്ലാറ്റ്ഫോമുകളിലും ചിത്രം കാണാം.ഒമ്പത് വയസ്സുകാരനായ അപ്പുവിന്റെ കഥ പറയുന്ന ചിത്രത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരമായ മാസ്റ്റർ റിഥുൻ ആണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡും കേരള ഫിലിം ക്രിട്ടിക്സ് അവാർഡും റിഥുൻ നേടി.മീര വാസുദേവ്, സുധീർ കരമന, മണിയൻപിള്ള രാജു, സുനിൽ സുഖദ, സരയൂ, നീന കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന കാഥാപത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.എവിഎ പ്രൊഡക്ഷൻ സിന്റെ ബാനറിൽ എ.വി അനൂപും ഇ4 എന്റർടൈന്മെന്റസിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |