'അറാത് ആനന്ദി'യായി മലർ മിസ്

Thursday 08 November 2018 5:32 PM IST
dhanush

പ്രേമം സിനിമയിലൂടെ മലയാളികളടെ മനസ്സ് കവർന്ന 'മലർ മിസ്' തമിഴിൽ അറാത് ആനന്ദിയാണ്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന മാരി-2 ന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ വൻ ഹിറ്റായിരുന്നു. ഇതിന് പിന്നാലെ നടി സായ് പല്ലവിയുടെ ചിത്രമടങ്ങുന്ന പുതിയ പോസ്റ്ററാണ് എത്തിയിരിക്കുന്നത്. ഓട്ടോഡ്രൈവറുടെ വേഷത്തിലാണ് സായ് എത്തുന്നത്. കാക്കി കോട്ടിട്ട് ചിരിച്ചു നിൽക്കുന്ന സായ് പല്ലവിയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.സായിയുടെ തമിഴിലെ രണ്ടാമത്തെ ചിത്രമാണിത്. എ.എൽ വിജയ് സംവിധാനം ചെയ്ത 'ദിയ' ആയിരുന്നു സായിയുടെ ആദ്യ ചിത്രം. 2015ൽ പുറത്തിറങ്ങിയ മാരി യുടെ രണ്ടാം ഭാഗമാണ് മാരി-2.

മലയാളത്തിന്റെ സ്വന്തം ടോവിനോ തോമസ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗായകൻ വിജയ് യേശുദാസ് ആയിരുന്നു ആദ്യ ഭാഗത്തിലെ വില്ലൻ വേഷം അവതരിപ്പിച്ചത്. കാജൽ അഗർവാളായിരുന്നു ആദ്യ ഭാഗത്തിൽ നായിക. വരലക്ഷമി ശരത്കുമാറും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നി‌ർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയയുടേതാണ് സംഗീതം. ഡിസംബറിൽ ചിത്രം തീയേറ്ററുകളിലെത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA