സെൽവ സംവിധാനം ചെയ്യുന്ന വണങ്കാമുടി എന്ന ചിത്രത്തിൽ അരവിന്ദ് സ്വാമി പൊലീസ് വേഷത്തിൽ എത്തുന്നു. റിതിക സിംഗാണ് ചിത്രത്തിലെ നായിക. സിമ്രാൻ, ഹരീഷ് ഉത്തമൻ, നന്ദിത, എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ടീസറിനു വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേസമയം കുഞ്ചാക്കോ ബോബനും ജാക്കി ഷറഫിനും ഒപ്പം ഒറ്റ് എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മലയാളത്തിലേക്ക് വീണ്ടും എത്തുന്നു. ടി.പി. ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത് ഷെഡ്യൂൾ ഉടൻ ഗോവയിൽ ആരംഭിക്കും. ദ് ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് നിർമ്മാണം. ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രം തമിഴിൽ രണ്ടഗം എന്ന പേരിലും എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |