തമിഴകത്തിന്റെ മിന്നും താരങ്ങളായ താര ദമ്പതിമാരാണ് ആര്യയും സയേഷയും. ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞു അതിഥി വന്ന സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ്.ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞു മാലാഖ എത്തിയെന്ന വിശേഷം പങ്കുവച്ചത് ആര്യയുടെ അടുത്ത സുഹൃത്തായ നടൻ വിശാലാണ് .'ജാമിയെ ഇനി അച്ഛൻ റോളിൽ കൂടി കാണാം. ഇപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നാണ് വിശാൽ ട്വിറ്ററിൽ കുറിച്ചത്.ആര്യയും സയേഷയും പ്രണയിച്ച് വിവാഹിതരായവരാണ്.2019 മാർച്ചിലായിരുന്നു ഇവരുടെ വിവാഹം. തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നു ഇവരുടേത്.വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് സയേഷ.ആര്യയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ സാർപട്ടാ പരമ്പരൈ എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
ടെഡി എന്ന ചിത്രത്തിലാണ് ആര്യയും സയേഷയും അവസാനം ഒന്നിച്ചഭിനയിച്ചത്. ഇൗ ചിത്രത്തിൽ ആര്യയുടെ നായികയായിരുാന്നു സയേഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |