പാ രഞ്ജിത്ത് സംവിധാനം ചെയ്ത സർപ്പട്ട പരമ്പരൈയുടെ വിജയത്തിളക്കത്തിലാണ് തമിഴ് നടൻ ആര്യ. കപിലൻ എന്ന കഥാപാത്രം ആര്യയുടെ കരിയർ ബെസ്റ്റാണ്.
ഇപ്പോഴിതാ ആമസോൺ പ്രൈം ഒരുക്കുന്ന പുതിയ വെബ് സീരിസിൽ നായകനാകാൻ ആര്യയെ ക്ഷണിച്ചിരിക്കുകയാണ്.
മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ഈ വെബ് സീരിസിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നയൻതാര അഭിനയിച്ച നെട്രിക്കണാണ് മിലിന്ദിന്റേതായി ഏറ്റവും അവസാനം റീലിസിനെത്തിയ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |