ആസിഫ് അലിയെ നായകനാക്കി മാത്തുകുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ ഓണം റിലീസായി ആഗസ്റ്റ് 27ന് തിയേറ്ററുകളിലെത്തും. പുതുമുഖം ഗോപി ഉദയനാണ് നായിക. സുധീഷ്, സിദ്ദിഖ്, അർജുൻ ഗോപാൽ, നിസ്താർ സേട്ട്, രാജേഷ് ശർമ്മ, കോട്ടയം പ്രദീപ്, മിഥുൻ എം. ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മാത്തുകുട്ടി തന്നെ രചന നിർവഹിക്കുന്നു. കൽക്കിക്കുശേഷം ലിറ്റിൽബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന് സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |