തെന്നിന്ത്യൻ താരം ഖുശ്ബുവിന്റെയും സംവിധായകൻ സി .സുന്ദറിന്റെയും മൂത്ത മകൾ അവന്തിക അഭിനയരംഗത്തേക്ക്.
തമിഴകത്ത് നായികയായി അവന്തിക അരങ്ങേറാനാണ് ഒരുങ്ങുന്നത്.ഖുശുബുവിന്റെയും സുന്ദറിന്റെയും മൂത്ത മകളാണ് അവന്തിക. എന്റെ മൂത്ത മകൾ ലണ്ടനിലെ ഏറ്റവും പ്രശസ്തമായ അഭിനയ സ്കൂളിൽ നിന്ന് കോഴ്സ് പൂർത്തിയാക്കി. സ്വന്തമായി കരിയർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നതിനാൽ അവളുടെ പോരാട്ടം ഇപ്പോൾ ആരംഭിക്കുന്നു. അതിനാൽ ഞങ്ങൾ അവളെ ലോഞ്ച് ചെയ്യുകയോ എവിടെയും ശുപാർശ ചെയ്യുകയോ ചെയ്യില്ല. അവൾക്ക് നിങ്ങളുടെ അനുഗ്രഹം വേണം. ഖുശ്ബു ട്വിറ്ററിൽ ട്വീറ്റ് ചെയ്തു.
അവന്തിക ഇൗവർഷംതന്നെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് വിവരം. എൺപതുകളിൽ തമിഴകത്തെ സൂപ്പർ നായികയായ ഖുശ്ബുവിന് ആരാധകർ അമ്പലം പോലും പണികഴിപ്പിച്ചിട്ടുണ്ട്.തമിഴിൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയ താരമാണ് ഖുശ്ബു. മൂന്നുപതിറ്റാണ്ട് തെന്നിന്ത്യൻ സിനിമകളിൽ സജീവ സാന്നിദ്ധ്യമായ ഖുശ്ബു മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ,ദിലീപ്, ജയറാം സുരേഷ് ഗോപി എന്നിവരോടൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്.ഖുശ്ബു ,സി.സുന്ദർ ദമ്പതികൾക്ക് ആനന്ദിത എന്ന മകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |