നവകർണാടക ഫിലിം അക്കാഡമി ഏർപ്പെടുത്തിയ എൻ കെ എഫ് എ ഡോ. വിഷ്ണു വർദ്ധനൻ സിനി അവാർഡിൽ ഐഷ സുൽത്താന സംവിധാനം ചെയ് ഫ്ളഷ് മൂന്നു പുരസ്കാരങ്ങളുടെ നേട്ടത്തിൽ. മികച്ച നവാഗത സംവിധായികയായി ഐഷ സുൽത്താന, മികച്ച നിർമ്മാതാവ് ബീന കാസിം, മികച്ച കാമറമാൻ കെ.ജി. രതീഷ് എന്നിങ്ങനെ മൂന്ന് അവാർഡുകളാണ് ലഭിച്ചത്.തെലുങ്ക് നടൻ ഡോ. വിഷ്ണു വർദ്ധനന്റെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പുരസ്കാരമാണിത്. സെപ്തംബർ 17ന് വിതരണം ചെയ്യും. ലക്ഷദ്വീപിന്റെ കഥ പറയുന്ന ഫ്ളഷ് അന്താരാഷ്ട്ര വനിത ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |