SignIn
Kerala Kaumudi Online
Friday, 29 March 2024 9.00 PM IST

തൊണ്ണൂറുകളുടെ ലുക്കിൽ വീണ്ടും ബാബു ആന്റണി

babu

പവർ സ്‌റ്റാർ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ട് ബാബു ആന്റണി. തൊണ്ണൂറുകളിൽ മുടി നീട്ടിവളർത്തി കാതിൽ കടുക്കനിട്ട് ആ പഴയ ആക്‌ഷൻ ഹീറോയായി താരം. നിങ്ങളുടെ ആഗ്രഹപ്രകാരം, 2022ൽ തൊണ്ണൂറുകളിലെ സ്റ്റൈലില്ല. പവർ സ്റ്റാർ ഫസ്റ്റ് ലുക്ക്. ചിത്രം പങ്കുവച്ച് ബാബു ആന്റണി കുറിച്ചു.

ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് പവർ സ്റ്റാർ. ബാബു ആന്റണി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവും. മയക്കുമരുന്ന് മാഫിയയ്ക്കെതിരെയുള്ള നായകന്റെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം ബാബുരാജ്, റിയാസ്‌ഖാൻ, അബു സലിം എന്നിവർക്കൊപ്പം ബോളിവുഡ് താരം ലൂയിസ് മാൻഡിലറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒമർ ലുലു ആദ്യമായാണ് ആക്ഷൻ ചിത്രം ഒരുക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BABU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.