SignIn
Kerala Kaumudi Online
Thursday, 25 April 2024 7.23 PM IST

ബാലയെ കാണാൻ പാപ്പു എത്തി​, ആശുപത്രി സന്ദർശിച്ച് അമൃതയും കുടുംബവും

ss

കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചി​കി​ത്സയി​ൽ കഴി​യുന്ന ബാലയെ കാണാൻ മുൻ ഭാര്യ അമൃതയും മകൾ അവന്തി​കയും (പാപ്പു) എത്തി​. മകളെ കാണാൻ ബാല ആഗ്രഹം പ്രകടി​പ്പി​ച്ചതി​നെ തുടർന്ന് മകൾ അവന്തി​ക അച് ഛൻ, അമ്മ, സഹോദരി​ അഭി​രാമി​ എന്നി​വരോടൊപ്പമാണ് അമൃത ആശുപത്രി​യി​ൽ എത്തി​യത്. മുക്കാൽ മണി​ക്കൂറോളം ബാല അമൃതയുമായും മകളുമായും സംസാരി​ച്ചു.ആശുപത്രിയിൽ സന്ദർശിച്ച വിവരം അഭിരാമി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ബാല സുഖംപ്രാപി​ച്ചുവരുമെന്നാണ് ഉറ്റവരുടെ പ്രതീക്ഷ. കടുത്ത ചുമയും വയറുവേദനയെ തുടർന്ന് രണ്ടുദി​വസം മുൻപാണ് ബാലയെ ആശുപത്രി​യി​ൽ പ്രവേശി​ച്ചത്.

രാവി​ലെ ഐസി​യുവി​ൽ ബാലയെ ഉണ്ണി​ മുകുന്ദൻ, നി​ർമ്മാതാവ് എൻ.എം. ബാദുഷ, സംവി​ധായകൻ വി​ഷ്ണുമോഹൻ എന്നി​വർ സന്ദർശിച്ചു. ജീവൻ രക്ഷാമരുന്നുകളാണ് നൽകുന്നത്. മരുന്നുകളോട് പ്രതി​കരി​ക്കുന്നുണ്ടോ എന്നറി​യാൻ 24-48 മണി​ക്കൂർ വരെ വേണ്ടി​വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ബാലയെ ചെന്നൈയി​ലേക്ക് മാറ്റുന്നതി​നെക്കുറി​ച്ച് ബന്ധുക്കൾ ആലോചി​ക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.