SignIn
Kerala Kaumudi Online
Monday, 08 June 2026 11.32 PM IST

'എന്റെ ചെവി അടിച്ചുപോയി, അപ്പയുടെ വായ അടയ്‌ക്ക്'; ബേസിലിന്റെ പാട്ട് സഹിക്കാനാവാതെ മകൾ, വീഡിയോ വൈറൽ

basil-joseph

മലയാളികളുടെ പ്രിയങ്കരനായ താരമാണ് ബേസിൽ ജോസഫ്. സംവിധായകൻ നടൻ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രേക്ഷകരുടെ ഇഷ്‌ടം പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്നാണ് ബേസിലിന്റെ ജന്മദിനം. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും സഹോദരി ഷിൻസി ജോബിയും പങ്കുവച്ച ചിത്രങ്ങളും വീഡിയകോളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നിമിഷങ്ങൾക്കകം ലക്ഷക്കണക്കിനുപേരാണ് പോസ്റ്റ് കണ്ടത്. നിരവധി കമന്റുകളും വന്നിട്ടുണ്ട്.

മകൾക്ക് വേണ്ടി ടൈറ്റാനിക്കിലെ പാട്ട് ഉറക്കെ പാടുന്ന ബേസിലിന്റെ വീഡിയോ ആണ് എലിസബത്ത് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സമീപത്തിരുന്ന് പാട്ട് കേൾക്കുന്ന മകൾ ഹോപ്പിനെയും കാണാം. 'അപ്പേടെ പാട്ട് കേട്ട് ചെവി അടിച്ചുപോയി, ചെവി മാറ്റാം' എന്നാണ് ഹോപ്പ് എലിസബത്തിനോട് പറയുന്നത്. അപ്പയുടെ വായ അടച്ചുവയ്ക്കുന്നതല്ലേ കുറച്ചുകൂടി നല്ലതെന്ന് ചോദിക്കുമ്പോൾ അതേ എന്ന അർത്ഥത്തിൽ ഹോപ്പ് മൂളുന്നുമുണ്ട്. ഹോപ്പ് പറയുന്നത് കേട്ട് ബേസിൽ ചിരിക്കുന്നതും വീഡിയോയിൽ കാണാം.

ബേസിലിന്റെ സഹോദരി ഷിൻസി രണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 'പ്രായം കൂടുമെന്ന് പേടിച്ച് പിറന്നാൾ വേണ്ടെന്ന് വച്ച പൊന്നാങ്ങളയ്‌ക്ക് എന്റെ പേരിലും മരുമക്കളുടെ പേരിലും കൊല്ലുമക്കളുടെ പേരിലും മാതാപിതാക്കളുടെയും ബാക്കി എല്ലാ ബന്ധുമിത്രാദികളുടെയും പേരിലും ആയിരമായിരം പിറന്നാൾ ആശംസകൾ ' എന്നാണ് ഷിൻസി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

ഏറ്റവുമൊടുവിൽ അഭിനയിച്ച 'അനിരുദ്ധൻ' എന്ന ബേസിൽ ജോസഫിന്റെ ചിത്രം റിലീസിനൊരുങ്ങുകയാണ്. നവാഗതനായ അരുൺ അനിരുദ്ധനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ബേസിൽ ആദ്യമായി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ ബേസിലിനൊപ്പം മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BASIL JOSEPH, ELISABETH SAMUEL, VIRAL VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY