മമ്മൂട്ടി- അമൽ നീരദ് ചിത്രം ഭീഷ്മപർവ്വത്തിന്റെ ആഗോള കളക്ഷൻ 75 കോടി പിന്നിട്ടതായി റിപ്പോർട്ട്. റിലീസ് ചെയ്ത് ആദ്യ ദിനം മൂന്നുകോടിക്ക് മുകളിൽ ഭീഷ്മപർവ്വത്തിന് കളക്ഷൻ ലഭിച്ചിരുന്നു. 406 സ്ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തിൽ ഉണ്ടായിരുന്നത്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ പുതിയ റെക്കോഡുകൾ ഭീഷ്മപർവ്വം എഴുതിച്ചേർക്കുകയാണ്.
എല്ലാം ചേർന്ന സമ്പൂർണ ഫാമിലി എന്റർടെയ്നറായ ഭീഷ്മപർവ്വത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, നെടുമുടി വേണു, കെ.പി.എ.സി ലളിത, മനോഹരി ജോയി, അരുൺകുമാർ, ശ്രിന്ദ, ലെന, വീണ നന്ദകുമാർ, സുദേവ് നായർ ഉൾപ്പെടെ വൻ താരനിര തന്നെയുണ്ട്. അമൽ നീരദും ദേവത്ത് ഷാജിയും ചേർന്നാണ് രചന. അമൽ നീരദ് പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിന് ആനന്ദ് സി. ചന്ദ്രൻ ആണ് ഛായാഗ്രഹണം നിർവഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |