മലയാളികളുടെ പ്രിയതാരമാണ് ഭാവന . വിവാഹശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിൽകുകയാണെങ്കിലും മലയാളികൾക്ക് ഭാവനയോടുള്ള ഇഷ്ടത്തിന് ഇപ്പോഴും ഒട്ടും കുറവുവന്നിട്ടില്ല. സമൂഹ മാദ്ധ്യമങ്ങളിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.
തന്റെ സുഹൃത്തുക്കളായ രമ്യ നമ്പീശൻ, മൃദുല മുരളി, ശില്പ ബാല എന്നിവർക്കൊപ്പം അടിച്ചുപൊളിച്ച ദുബായ് ദിനങ്ങൾ താൻ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് ഭാവന പറയുന്നു. ദുബായ് ദിനങ്ങളിലെ ചിത്രങ്ങളും ഭാവന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
‘കരയിപ്പിക്കുമോ’ എന്നാണ് പോസ്റ്റിന് മൃദുല കമന്റ് ചെയ്തിരിക്കുന്നത്. 'ആ സമയത്തേക്ക് മടങ്ങി പോകാൻ ടൈം മെഷീൻ ഉണ്ടോ' എന്നാണ് ശില്പ ബാലയുടെ ചോദ്യം. ഭാവനയെ പോലെ തങ്ങളും ആ നല്ല നിമിഷങ്ങൾ മിസ് ചെയ്യുന്നുണ്ട് എന്ന് അവരും പറയുന്നത്.
ആദം ജോണാണ് ഭാവന ഏറ്റവുമൊടുവിൽ അഭിനയിച്ച മലയാള ചിത്രം. തമിഴിൽ സൂപ്പർഹിറ്റായ വിജയ് സേതുപതി തൃഷ ചിത്രം 96 ന്റെ കന്നട റീമേക്ക് 99 ൽ ഭാവനയാണ് തൃഷ ചെയ്ത ജാനു എന്ന വേഷം അവതരിപ്പിച്ചത്. ഇൻസ്പെക്ടർ വിക്രമാണ് ഭാവനയുടെ ഒടുവിൽ റിലീസായ മറ്റൊരു ചിത്രം. കന്നടയിൽ ഭജ് രംഗി 2. ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ @ജിമെയിൽ ഡോട്ട് കോം എന്നീ ചിത്രങ്ങളും ഭാവനയുടേതായി അണിയറയിൽ ഒരുങ്ങുകയാണ്.കന്നട നടനും നിർമ്മാതാവുമായ നവീനെ ഭാവന വിവാഹം കഴിച്ചത് 2018ൽ ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |