സിനിമയിൽ എത്തിയതിന് ശേഷമാണ് ഭാവനയും ശില്പ ബാലയും സയനോരയും ഷഫ്നയും രമ്യ നമ്പീശനും മൃദുല മുരളിയും സൗഹൃദത്തിലാവുന്നത്. സിനിമ തിരക്കുകൾക്കിടയിലും ഇവരെല്ലാം ഒത്തുചേരാൻ സമയം കണ്ടെത്താറുണ്ട്. ഭാവനയുടെ കല്യാണത്തിന് ഹൽദി മുതൽ സുഹൃത്തുകളെല്ലാം ചേർന്ന് അടിച്ചുപൊളിക്കുകയായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ താരങ്ങൾ തങ്ങളുടെ സൗഹൃദ നിമിഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. വിവാഹ ശേഷം ഭാവന നവീനൊപ്പം ബംഗളുരുവിലാണ്. മൃദുലയുടെ കല്യാണത്തിനാണ് ഏറ്റവുമൊടുവിൽ എല്ലാവരും കൂടിയത്. എന്നാൽ അന്ന് ഭാവനയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോളിതാ വീണ്ടും ഒത്തുകൂടിയിരിക്കുകയാണ്. ഒത്തുകൂടിയതിന്റെ ആഹ്ളാദതിമിർപ്പിലാണ് ഇൗ ചങ്ങാതിക്കൂട്ടം.
സൂപ്പർ ഹിറ്റ് ചിത്രം താളിലെ കഹി ആഗ് ലഗേ ലഗ് ജായേ എന്ന മനോഹരമായ ഗാനത്തിനൊത്ത് ഇവർ ചുവടുവെക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ സൂപ്പർഹിറ്റാണിപ്പോൾ. ഗേൾസ് നൈറ്റ്, ഡാൻസിംഗ് ഈസ് ഫൺ, റീൽ ഇറ്റ് ഫീൽ ഇറ്റ് തുടങ്ങിയ ഹാഷ് ടാഗുകൾ പങ്കുവെച്ചാണ് ഭാവന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇൗ വീഡിയോയ്ക്ക് ലവ് റിയാക്ഷനകളുമായി താരങ്ങളും ആരാധകരും അടക്കമുള്ളവരെത്തിയിട്ടുണ്ട്. ഹാപ്പി ഗേൾസെന്നും നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളുവെന്നൊക്കെ തരത്തിലാണ് ആരാധകരുടെ കമന്റുകൾ.
എന്നാൽ ഡാൻസ് വീഡിയോയിൽ ഷഫ്നയെ മിസ്സ് ചെയ്യുന്നുവെന്ന് ഭാവന കുറിച്ചിരുന്നു. പതിവ് പോലെ ഷഫ്ന ഷൂട്ടിംഗ് തിരക്കിലായിപ്പോയെന്ന് ശില്പ ബാല പറഞ്ഞു.ചില മനുഷ്യർ എല്ലായിപ്പോഴും നമ്മുടേതെന്ന് പറഞ്ഞ് സയനോര ഷഫ്നയടക്കം എല്ലാവരുമായുള്ള സെൽഫി പങ്കുവച്ചിരുന്നു. പൂർണിമ ഇന്ദ്രജിത്ത് , ദിവ്യ പ്രഭ , കനി കുസൃതി. ആര്യ ബഡായി , ദിവ്യ മേനോൻ , രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റു് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |