SignIn
Kerala Kaumudi Online
Thursday, 25 April 2024 5.33 AM IST

നാലാം വിവാഹ വാർഷികത്തിൽ ഭാവന

bhavana

പ്രിയപ്പെട്ടവർക്കായി സെൽഫി ചിത്രവും ഹൃദ്യമായ കുറിപ്പും

മലയാളത്തിന്റെ പ്രിയതാരം ഭാവനയുടെ നാലാം വിവാഹ വാർഷികദിനമായിരുന്നു ഇന്നലെ. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ ഭർത്താവ് നവീനൊപ്പമുള്ള മനോഹര സെൽഫി ചിത്രവും ഹൃദ്യമായ കുറിപ്പും ഭാവന പങ്കുവച്ചു. ജീവിതകാലം മുഴുവൻ ഒരു സ്പെഷ്യൽ വ്യക്തിയെ ശല്യപ്പെടുത്താൻ വിവാഹം കഴിക്കുന്നതിലൂടെ സാധിക്കും എന്നാണ് ഭാവന ചിത്രത്തിന് അടിക്കുറിപ്പായി പങ്കുവച്ചത്. ഭാവനയുടെ സുഹൃത്തുക്കൾ ആശംസകൾ പങ്കുവയ്ക്കുകയും ചെയ്തു.

2018 ജനുവരി 22നാണ് ഭാവനയും കടന്ന ചലച്ചിത്ര നിർമ്മാതാവുമായ നവീനും വിവാഹിതരാകുന്നത്. മലയാള ചിത്രങ്ങളിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും കന്നട സിനിമയിൽ പ്രിയ നായികയാണ് ഭാവന.കന്നട ചിത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ ഭാവനയുടെ ശ്രദ്ധ .

റോമിയോ എന്ന കന്നട ചിത്രത്തിന്റെ ലോക്കേഷനിൽ വച്ചാണ് ഭാവനയും നവീനും പരിചയപ്പെടുന്നത്. റോമിയോയുടെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു നവീൻ. ' ആ സിനിമയാണ് എനിക്ക് എന്റെ റോമിയോയെ തന്നത്. നമ്മൾ കണ്ടതും അടുത്തതും എല്ലാം മായാജാലം പോലെയായിരുന്നു" എന്നും ഭാവന മുൻപ് കുറിച്ചിട്ടുണ്ട്. വിജയ് സേതുപതി, തൃഷ ചിത്രമായ 96ന്റെ കന്നട പതിപ്പായ 99ൽ മികച്ച പ്രകടനമാണ് ഭാവന കാഴ്ചവച്ചത്. ഇൻസ്പെക്ടർ വിക്രം, ശ്രീകൃഷ്ണ ജിമെയിൽ . കോം എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

ഭാവനയുടെ കെ.ജി.എഫ് എന്നാണ് ബജരംഗി 2 നെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. കന്നട സൂപ്പർ താരം ഡോ. ശിവരാജ് കുമാറായിരുന്നു ചിത്രത്തിൽ ഭാവനയുടെ നായകൻ. ഗോവിന്ദ ഗോവിന്ദ ആണ് അവസാന റിലീസ് ചെയ്ത കന്നട ചിത്രം. നവാഗതനായ തിലക് സംവിധാനം ചെയ്ത ചിത്രത്തിൽ സുമന്ത് ശൈലേന്ദ്ര ആയിരുന്നു നായകൻ. പദ്‌മാവതി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. കന്നടയിൽ ഭാവനയുടെ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് മലയാളത്തിൽ അവസാനം അഭിനയിച്ചത്.സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ഭാവന.തന്റെ വിശേഷങ്ങളെല്ലാം ഭാവന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHAVANA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.