പ്രയാഗ മാർട്ടിൻ നായിക
ധ്യാൻ ശ്രീനിവാസൻ, പ്രയാഗ മാർട്ടിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് മണ്ടൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ബുള്ളറ്റ് ഡയറീസ് ജനുവരി 15ന് കണ്ണൂരിൽ ആരംഭിക്കും. കണ്ണൂർ ജില്ലയിലെ മലയോര ക്രൈസ്തവ പശ്ചാത്തലത്തിലൂടെ ബൈക്കുകളോട് ഏറെ കമ്പമുള്ള രാജു ജോസഫ് എന്ന യുവാവിന്റെ ജീവിതത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ അവതരണം. ബൈക്കും യുവാവും തമ്മിലുള്ള ആത്മബന്ധമാണ് പ്രമേയം. രൺജി പണിക്കർ, ജോണി ആന്റണി, സലിംകുമാർ, ആൻസൺ പോൾ, അൽത്താഫ്, ശ്രീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലക്ഷ്മി, മനോഹരി, നിഷ സാരംഗ് എന്നിവരാണ് മറ്റു താരങ്ങൾ. ബി ത്രീ എം ക്രിയേഷൻസിന്റെ ബാനറിൽ നോബിൾ തോമസ്, പ്രമോദ് മാട്ടുമ്മൽ, മിനു തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഗാനങ്ങൾ: കൈതപ്രം, റഫീഖ് അഹമ്മദ്. സംഗീതം: ഷാൻ റഹ്മാൻ, ഛായഗ്രഹണം : ഫൈസൽ അലി, കലാസംവിധാനം അജയൻ മങ്ങാട്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ്: രഞ്ജിത് അമ്പാടി. പ്രോജക്ട് ഡിസൈനർ: അനിൽ അങ്കമാലി. പി.ആർ.ഒ : വാഴൂർ ജോസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |