ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടനും നിർമാതാവുമായ ചെമ്പൻ വിനോദ്. നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായത്. 'എ ഗുഡ് സോൾ' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ചെമ്പൻ വിനോദ് കുറിച്ചത്. വിനയ് ഫോർട്ട്, മുഹ്സിൻ പരാരി, ജിനോ ജോസ് തുടങ്ങി നിരവധിപേരാണ് ചെമ്പന്റെ ചിത്രത്തിന് കമന്റ് രേഖപ്പെടുത്തിയത്. 'മച്ചാനെ, ഇത് പോരെ അളിയാ"എന്നായിരുന്നു ഫോട്ടോ കണ്ട വിനയ് ഫോർട്ടിന്റെ പ്രതികരണം. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ചിത്രം പകർത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |