'ചെരാതുകൾ" എന്ന ആന്തോളജി സിനിമയുടെ മോഷൻ പോസ്റ്റർ 123 മ്യൂസിക്സ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. ഗാനങ്ങളുടെ അവകാശം123 മ്യൂസിക് സിനാണ്. വിധു പ്രതാപ്, നിത്യ മാമ്മൻ, കാവാലം ശ്രീകുമാർ, ഇഷാൻ ദേവ് എന്നിവർ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയിൽ ഉള്ളത്. മെജോ ജോസ്സഫ്, പ്രതീക് അഭ്യങ്കർ, റെജിമോൻ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഡോ. മാത്യു മാമ്പ്രയും അനു കുരിശുങ്കലുമാണ്.
ആദിൽ, മെറീന മൈക്കിൾ, മാല പാർവതി, ദേവകി രജേന്ദ്രൻ, ശിവാജി ഗുരുവായൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലണ്ടൻ, സിങ്കപ്പൂർ ഫിലിം ഫെസ്റ്റിവലുകൾ ഉൾപ്പടെ,ഇന്ത്യയിലും വിദേശത്തും ആയി 43 അവാർഡുകൾ നേടിയെടുത്ത ആന്തോളജി സിനിമയാണ് 'ചെരാതുകൾ".ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായകപ്രതിഭകളെ കോർത്തിണക്കയാണ് മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോക്ടർ മാത്യു മാമ്പ്ര നിർമ്മിക്കുന്ന 'ചെരാതുകൾ" നാല് പ്രമുഖ ഒ. ടി. ടി കൾ വഴി ഉടൻ പ്രദർശനത്തിനെത്തും.ചിത്രത്തിൽ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും അണിനിരക്കുന്നു. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |