SignIn
Kerala Kaumudi Online
Monday, 11 May 2026 11.31 AM IST

സിജു വിത്സൺ ചിത്രം ബൂംബാങ്

Increase Font Size Decrease Font Size Print Page
ss

യുട്യൂബർ തൊപ്പി സിനിമയിലേക്ക്

സിജു വിത്സൺ, സിദ്ധാർത്ഥ് ഭരതൻ, ദേവിക സതീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബൂംബാങ് എന്നു പേരിട്ടു. സംവിധായകൻ സിബി മലയിൽ സ്വിച്ച് ഒാൺ നിർവഹിച്ചു. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഫസ്റ്റ് ക്ളാപ്പടിച്ചു. നിഷാന്ത് സാഗർ, അരുൺ കുര്യൻ, ജിബിൻ ഗോപിനാഥ്, സജിൻ ചെറുകയിൽ, ഗോകുലൻ, സുബിൻ ടാർസൺ, യുട്യൂബർ തൊപ്പി (നിഹാദ് ) മിഥൂട്ടി , ഷാരിഖ് മുഹമ്മദ്, വിക്കി തഗ്,ശ്രീനാഥ് കെ ജനാർദനൻ, ഷമീർ ഖാൻ എന്നിവരാണ് മറ്റു താരങ്ങൾ. ബ്രിട്ടീഷ് സിനിമാസിന്റെ ബാനറിൽ ഹാരിസ് മൊയ്തുട്ടി, ജിഷ്ണു ശങ്കർ,ശ്രീധർ ചേനി, ജോജി ജിതേന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിൻഷാദ് ഗുരുവായൂർ നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- ഗിരീഷ് കൊടുങ്ങല്ലൂർ. ജിൻഷാദ് ഗുരുവായൂർ കഥ,തിരക്കഥ സംഭാഷണം എഴുതുന്നു. എഡിറ്റർ-നിർമ്മൽ ആർ,കലാസംവിധാനം-അനൂപ് വിജയകുമാർ,സംഗീതം-ജുബൈർ മുഹമ്മദ്,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-മെൽവി ജെ,ആക്ഷൻ കൊറിയോഗ്രാഫർ- റോബിൻ ടോം, ഓഡിയോഗ്രഫി- ഗോകുൽ ഗോപിനാഥ്, പി .ആർ. ഒ എ. എസ്. ദിനേശ്.

TAGS: SIJU WILSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY