SignIn
Kerala Kaumudi Online
Monday, 15 June 2026 12.32 AM IST

സംവിധാനം വിഷ്‌ണു രവികുമാർ, ചാക്കോച്ചനും മാർട്ടിൻ പ്രക്കാട്ടും വീണ്ടും

ss

നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ. ക്രൈം ഇൻവെസ്റ്റിഗേഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് മാർട്ടിൻ പ്രക്കാട്ടും നീരജും ചേർന്ന് രചന നിർവഹിക്കുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. കണ്ണൂർ സ്ക്വാഡ്,ചത്താ പച്ച, റോക്കറ്റ്‌റി ദ നമ്പി എഫക്ട് എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി വിഷ്ണു രവികുമാർ പ്രവർത്തിച്ചിട്ടുണ്ട്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് നിർമ്മാണ പങ്കാളിയായ സൂപ്പർ ഹിറ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയിലും കുഞ്ചാക്കോ ബോബൻ ആയിരുന്നു നായകൻ. മാർട്ടിൻ പ്രക്കാട്ട് അവസാനം സംവിധാനം ചെയ്ത നായാട്ട് സിനിമയിൽ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തി. മാർട്ടിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ എബിസിഡിയുടെ തിരക്കഥാ പങ്കാളിയാണ് നീരജ്. മമ്മൂട്ടി നായകനായ ഡൊമിനിക് ആന്റ് ദ ലേഡീഴ്സ് പഴ്സിന്റെയും തിരക്കഥാ പങ്കാളിയായിരുന്നു .

ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും . കിരൺദാസ് സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കിയ ചാക്കോച്ചൻ 'നേരെ ചൊവ്വ"യിൽ അഭിനയിക്കാനാണ് ഒരുങ്ങുന്നത്. ജൂണിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തിലൂടെ ഒരു പതിറ്റാണ്ടിനുശേഷം കുഞ്ചാക്കോബോബനും മഞ്ജുവാര്യരും ഒന്നിക്കുന്നു. നർമ്മം കോർത്ത സയൻഫിക്ഷൻ ആയിരിക്കും 'നേരെ ചൊവ്വ" എന്നാണ് സൂചന. ഫാലിമി എന്ന സൂപ്പർ ഹിറ്റ്ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായ രഞ്ജിത് വർമ്മ ആണ് സംവിധാനം.

വി ആന്റ് വി ഗ്ളോബൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനീഷ് വർഗീസ് ആണ് നിർമ്മാണം. രചന രമേഷ് രഞ്ജിത്, സനിഷ് സുബ്രഹ്മണ്യൻ, ഛായാഗ്രഹണം ബബ്ലു അജു. സംഗീതം അങ്കിത് മേനോൻ. വസ്ത്രാലങ്കാരം മെൽവി ജെ, കലാസംവിധാനം അജി കുറ്റിയാനി, വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY