SignIn
Kerala Kaumudi Online
Wednesday, 20 May 2026 12.09 AM IST

ജോസഫിനുശേഷം പൊലീസ് ക്രൈമുമായി എം. പദ്മകുമാർ, റോഷൻ മാത്യു ചിത്രം ഉയിർ

roshan-mathew-

റോഷൻ മാത്യു നായകനായി . എം പദ്കുമാർ സംവിധാനം ചെയ്യുന്ന പൊലീസ് ക്രൈം സ്റ്റോറി ചിത്രത്തിന് ഉയിർ എന്ന് പേരിട്ടു. ജോസഫിനുശേഷം എം. പദ്മാകുമാർ വീണ്ടും പൊലീസ് ക്രൈം സ്റ്റോറിയുമായി എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രുതി മേനോൻ ആണ് നായിക. റോഷൻ മാതൃവിന്റെ വലിയ ക്ലോസപ്പ് ലുക്കും ബൈജു സന്തോഷ്, ശ്രുതി മേനോൻ അടക്കമുള്ള അഭിനേതാക്കളും പോസ്റ്ററിലുണ്ട്.

വിശാലമായ റോഡിൽക്കൂടി പാഞ്ഞുവരുന്ന ഏതാനം ബൈക്കുകളും പശ്ചാത്തലത്തിൽ കാണാം .പ്രേക്ഷകരിൽ കൗതുകവും ആകാംക്ഷയും ഉത്ക ണ്ഠയും ജനിപ്പിക്കുന്നതാണ് പോസ്റ്റർ. വർഷങ്ങൾക്കു മുൻപ് മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും റിയലിസ്റ്റിക്ക് ഇമ്മോഷണൽ ക്രൈം ത്രില്ലറായിട്ടാണ് ചിത്രത്തിന്റെ അവതരണം. അതുല്യ ചന്ദ്രൻ , വിനീത് തട്ടിൽ, ഷാജു ശ്രീധർ, എന്നിവരോടൊപ്പം , തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ് , വിനോദ് സാഗർ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും , മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റർ ആര്യൻ എസ് പൂജാരി ,ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഇൻസ്പക്ടർ അൻഷാദിന്റെ മൂല കഥക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്ന് തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി. ഷിബു ചക്രവർത്തി, മ്പന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് . മണികണ്ഠൻ അയ്യപ്പ ഈണം പകരുന്നു. എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം,കലാസംവിധാനം - സാബുറാം, മേക്കപ്പ് - പി.വി. ശങ്കർ. കോസ്റ്റ്യും - ഡിസൈൻ- അയിഷസഫീർസേട്ട്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് നിർമ്മാണം. ലൈൻ പ്രൊഡ്യൂസർ നിഖിൽ. കെ. മേനോൻ . വിതരണം വൗ സിനിമാസ് . പി.ആർ. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA, ROSHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY