SignIn
Kerala Kaumudi Online
Thursday, 14 May 2026 12.41 PM IST

നായികയും സംവിധായികയുമായി സോഫിയ കെ.പി.എ .സി

sofia-tharakan

ദിശാന്തരം ആരംഭിക്കുന്നു

കെ.പി.എ.സി യുടെ കലാവേദിയിൽ നിന്ന് മലയാളചലച്ചിത്രലോകത്തേക്ക് ഒരു താരോദയം…
കഥ,തിരക്കഥ,സംവിധാനം, ഗാനരചന, അഭിനയം, നിർമ്മാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകൾ ഒറ്റക്ക് കൈകാര്യം ചെയ്ത് സോഫിയ തരകൻ കെ.പി.എ.സി ഒരുക്കുന്ന പുതിയ മലയാള ചിത്രം, "ദിശാന്തരം”.കൊൽക്കത്തയിലും, കേരളത്തിലുമായി ചിത്രീകരണം ആരംഭിക്കുന്നു.
കെപിഎസിയിലെ ഒരുപിടി കലാകാരൻമാരും, ചലച്ചിത്ര,സീരിയൽ രംഗത്തെപ്രമുഖതാരങ്ങളും അണിനിരക്കും.രാജീവ് റോഷൻ, രാജ്കുമാർ കെ.പി.എ.സി, നിഖിൽ നാരായണൻ, സെൽവി കെ.പി.എ.സി, ആശാ നായർ, സിസിലി ജോയ്, ജൂലി ബിനു, നിമ്മി ജിജോ, മുഹമ്മദ്‌ കുറുവ കെ.പി.എ.സി, രേഖ രതീഷ്, ബിജു ബാലകൃഷ്ണൻ, ജനീഷ്, ഗോഗുൽ വിനോദ്, ബിൻ സി, സോണി ക്രിസ്,ബേബി പാർവ്വതി, ബേബി അൻഹ, മാസ്റ്റർ ഗ്ലെൻ വർഗീസ്, മാസ്റ്റർ ജീവ, ബേബി ശിവപ്രിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ
നാടകാചാര്യനായിരുന്ന തോപ്പിൽ ഭാസിയുടെ മുടിയനായ പുത്രൻ എന്ന വിഖ്യാത നാടകത്തിൽ ശാരദ എന്ന കഥാപാത്രമായും, കെ.പി.എ.സി യുടെ അറുപത്തേഴാമത് നാടകമായ ഉമ്മാച്ചു വിൽ ചിന്നമ്മുവായും, കായംകുളം പീപ്പിൾസ് തിയേറ്റഴ്സിന്റെ ഈ വർഷത്തെ ജനപ്രീയ നാടകം അങ്ങാടിക്കുരുവിയിൽ വൈഗ ആയും വേഷമിട്ട് ശ്രദ്ധേയയാണ് സോഫിയ തരകൻ കെ.പി.എ.സി . വർഷങ്ങളായി മനസ്സിൽ പതിഞ്ഞ കഥയാണ് സിനിമയാക്കുന്നത്.
റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷൻ, അഹാന ഫിലിംസ് എന്നീ ബാനറിൽ ആണ് നിർമ്മാണം,. ക്യാമറ - അനിൽ ഗോപിനാഥ് .

Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY